Pages

SINGLE WINDOW



പ്ലസ് വൺ ഏകജാലകം :അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യം മുൻഗണന കൊടുക്കേണ്ടത് വിഷയത്തിന് (കോമ്പിനേഷന്‍ആണ്അതിനു ശേഷമാണ് സ്കൂളുകൾക്ക് മുൻഗണന കൊടുക്കേണ്ടത്.അതായത് ബയോളജി സയൻസ്ആണ്  ഇഷ്ടമെങ്കിൽ  ബയോളജി സയൻസ് ഉള്ള സ്കൂളുകൾ    മുൻഗണനാ ക്രമത്തിൽ  (1,2,3...)  ഒപ്ഷനായി ചേര്‍ക്കുക.

പിന്നീട്കൊമേഴ്സ്സ് ആണ്എങ്കില്‍ശേഷം കൊമേഴ്സ്  ഉള്ള   സ്കൂളുകൾ  മുൻഗണനാ ക്രമത്തിൽ   ഒപ്ഷനായി ചേര്‍ക്കുക.

അപ്പോൾ റാങ്കിംഗ് നടക്കുമ്പോൾ ആദ്യം സയൻസ്  ഉള്ള സ്കൂളുകൾ  മുൻഗണനാ ക്രമത്തിൽ  പരിഗണിക്കുകയും പിന്നീട്കൊമേഴ്സ് പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

എന്താണ് ഗ്രേഡ് പോയിന്റ് [WGPA]

ഗ്രേഡ്പോയിന്റ്അടിസ്ഥാനത്തില്‍ ആണ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നതും  അലോട്ട്മെൻറ്   നല്‍കുന്നതും.

WGPA കണക്കാക്കുമ്പോൾ..............  

SSLC ക്ക് ലഭിച്ച 10 വിഷയങ്ങളുടെ ആകെ  ഗ്രേഡ് പോയിൻറ്  [TGP] 
ഇഷ്ടപ്പെട്ട കോമ്പിനേഷനിൽ വരുന്ന വിഷയങ്ങളുടെ ഗ്രേഡ് പോയിൻറ് [GSW]
എന്നിവ കണക്കാക്കുക.പിന്നീട്

                                              TGP + GSW    
          10 + ഇഷ്ടപ്പെട്ട കോമ്പിനേഷനിൽ വരുന്ന  വിഷയങ്ങളുടെ എണ്ണം

ചെയ്യുക.ഇതിനോട് 

                    ബോണസ് പോയിൻറ് -   മൈനസ്  പോയിൻറ്   
                                                        10


എന്നതുകൂടി    കൂട്ടുമ്പോള്‍    കി ട്ടുന്നതാണ് WGPA
**ബയോളജി സയൻസിന്റെ  GSW  കണക്കാക്കുമ്പോള്‍  physics, chemistry, biology , maths വിഷയങ്ങളുടെ ഗ്രേഡ് പോയിൻറ് ആണ് കൂട്ടേണ്ടത്.

GSW  കണക്കാക്കുമ്പോള്‍ ?

  • 1,2,3,9 കോമ്പിനേഷനുകള്‍ക്ക് phy,che,bio,maths വിഷയങ്ങളുടെ ഗ്രേഡ്  പോയിൻറ്  ആണ് കൂട്ടേണ്ടത്
  • 4,5,6,7,8 കോമ്പിനേഷനുകള്‍ക്ക് phy, che, maths  വിഷയങ്ങളുടെ  ഗ്രേഡ് പോയിൻറ്  ആണ്കൂട്ടേണ്ടത്
  • 10 മുതല്‍ 29 വരെ കോമ്പിനേഷനുകള്‍ക്ക് social science ഗ്രേഡ് പോയിൻറ് ആണ്  കൂട്ടേണ്ടത്.
  • 30,31,32,36,37,38 കോമ്പിനേഷനുകള്‍ക്ക്  social science,  maths  വിഷയങ്ങളുടെ ഗ്രേഡ് പോയിൻറ് ആണ് കൂട്ടേണ്ടത്.
  • 33,34,35,44 കോമ്പിനേഷനുകള്‍ക്ക് social science, english വിഷയങ്ങളുടെ  ഗ്രേഡ്  പോയിൻറ് ആണ് കൂട്ടേണ്ടത്.
  • 41,42,43 ,45,46 കോമ്പിനേഷനുകള്‍ക്ക് social science  ഗ്രേഡ് പോയിൻറ്  ആണ്  കൂട്ടേണ്ടത്.


എന്താണ് ബോണസ് പോയിൻറ് 

  • കേരള സിലബസ് പഠിച്ചവർക്ക്  പോയിൻറ് 
  • same  സ്കൂൾ ,same  പഞ്ചായത്ത് എന്നിവയ്ക്ക്  പോയിൻറ് വീതം
  • same താലൂക്ക് പോയിൻറ്
  • സർവീസിൽ ഉള്ള /വിരമിച്ചജവാൻറെ  മക്കൾക്ക് 3  പോയിൻറ് 
  • ക‌ൃത്യനിര്‍വ്വഹണത്തിലിടയില്‍ മരണമടഞ്ഞ ജവാൻറെ  മക്കൾക്ക് പോയിൻറ് 
  • NCC/SPC/swimming/രാ‍ജ്യപുരസ്കാര്‍രാഷ്ട്രപതി എന്നിവയ്ക്ക് ആകെ  പോയിൻറ്

എന്താണ് മൈനസ് പോയിൻറ് 


ആദ്യ ചാന്‍സില്‍ sslc പാസാവത്തവര്‍ക്ക് മൈനസ് പോയിൻറ്  വരും.  [SAY യ്ക് ബാധകമല്ല‍‍]


കമ്മ്യൂണിറ്റി ചേർക്കുമ്പോൾ  ശ്രദ്ധിക്കേണ്ടത്


പ്രത്യേകമായി  ETB, VK, KU, KN, DV എന്നിങ്ങനെ  കമ്മ്യൂണിറ്റികള്‍ കാണാം. OBH/OEC 
അല്ലാതെഇവര്‍ക്ക് പ്രത്യേകമായി സംവരണം ഉള്ളതുകൊണ്ടാണ് ഇത്.
ETB  :  ഈഴവ ,തീയ വിഭാഗത്തിൽപ്പെട്ടവർ
VK : വിശ്വകർമ്മ റിലേറ്റഡ് 
KU - കു‍‍ഡുംബി
KN - കുശവ റിലേറ്റഡ്
DV - ധീവര,മൊകയമുക്കുവ  എന്നിവര്‍

 
WGPA ഒരേ പോലെ വന്നാല്‍ tie break ചെയ്താണ് റാങ്ക് നിര്‍ണ്ണയിക്കുന്നത്ഇതിന്നായി ഉപയോഗിക്കുന്ന കാര്യങ്ങള്‍:

1.ഒപ്ഷന്‍ മുന്‍ഗണന
2.ഉയര്‍ന്ന GSW
3. English ഗ്രേഡ് 
4.ഒന്നാം ഭാഷ ഗ്രേഡ് 
5.പ്രാദേശിക പശ്ചാത്തലം
6.കലോത്സവം,മേളകള്‍, കായികം, NTSE ഇവയിലെ മികവ്
7.ക്ലബ്, പ്രസിദ്ധീകരണം എന്നിവ




No comments:

Post a Comment